തൃശൂര്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആവേശമായി വണ്‍ മില്യന്‍ ഗോള്‍ പ്രചരണം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഗോള്‍ മഴ പെയിച്ച് വണ്‍ മില്യന്‍ ഗോള്‍ പരിപാടി വന്‍ വിജയം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേക്കിന്‍കാട് മൈതാനത്ത് തെക്കേ ഗോപുരനടയിലെ പ്രത്യേക വേദിയില്‍ കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ഗോളടിച്ച് നിര്‍വഹിച്ചു.
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരം ഐ.എം.വിജന്, സി.വി.പാപ്പച്ചന്, കോച്ച് ചാത്തുണ്ണി, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് വിന്‍സെന്റ് കാട്ടുക്കാരന്, സെക്രട്ടറി എ ജനാര്ദ്ദനന് വിവിധ അസോസിയേഷന് ഭാരവാഹികള്‍,വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര് ഗോളടിച്ചു.
വിവിധ ക്ലബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗോള്‍ പോസ്റ്റുകള്‍ ഒരുക്കി ഗോളടിച്ചാണ് വണ്‍ മില്യന്‍ ഗോള്‍ പ്രചാരണം തൃശൂര്‍ ജില്ല ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: