പോപ്പുലര്‍ ഫ്രണ്ടിന്റെ പക്ഷം പിടിച്ച് വൃന്ദകാരാട്ട്

Wednesday 27 September 2017 9:47 pm IST

കോഴിക്കോട്: അഖില മതംമാറ്റ വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പക്ഷം പിടിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അഖിലയെ അവളുടെ രക്ഷിതാക്കള്‍ തടവിലിട്ടിരിക്കുകയാണ്. വിധി വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. മുതിര്‍ന്ന ഒരു പെണ്‍കുട്ടികള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലേ? ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സുപ്രീംകോടതിയെ സമീപിച്ചത് അഭിനന്ദനാര്‍ഹമാണ്. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണ് ഇവിടെ വിധിക്കപ്പെട്ടത്. ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചുള്ള അന്വേഷണമല്ല ദേശീയ അന്വേഷണ ഏജന്‍സി നടത്തേണ്ടത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അവര്‍ അന്വേഷിക്കേണ്ടത്, കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.