മല്ലീശ്വര ജനസേവാ കേന്ദ്രം ഉദ്ഘാടനം ഒന്നിന്

Wednesday 27 September 2017 10:02 pm IST

അട്ടപ്പാടി: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നകുപതി ഊരില്‍ ആരംഭിക്കുന്ന മല്ലീശ്വര ജനസേവാ കേന്ദ്രം ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30ന് കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രി ജുവല്‍ ഒറാം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രം അധ്യക്ഷന്‍ ജഗദേവറാംജി ഒറാം മുഖ്യ പ്രഭാഷണം നടത്തും. അഗളി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. സ്വാമി കൃഷ്ണാത്മാനന്ദ, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രമുഖ് എ.ആര്‍. മോഹനന്‍, പള്ളിയറ രാമന്‍, മധൂക്കര്‍ വി. ഗോറെ, കെ.സി. പൈതല്‍, ഡോ.നാരായണന്‍, ടി.ഐ. ലീല, ഊരുമൂപ്പന്മാര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.