കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് പാര്ക്കിന് ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടരഞ്ഞി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ വാട്ടര്‍ തീം പാര്‍ക് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
പഞ്ചായത്ത് നോട്ടീസ് നല്കുന്നതിനു മുമ്പ് തങ്ങളെ കേട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചെന്നും പാര്‍ക് അധികൃതര്‍ ബോധിപ്പിച്ചു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: