ദക്ഷിണമേഖല ജൂഡോ: തമിഴ്‌നാട് ചാമ്പ്യന്‍

Wednesday 27 September 2017 10:49 pm IST

കൊച്ചി: സിബിഎസ്ഇ ദക്ഷിണമേഖല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനു കിരീടം. 16 സ്വര്‍ണവും 11 വെള്ളിയും 19 വെങ്കലുവുമടക്കം 46 മെഡലുകള്‍ നേടിയാണു തമിഴ്‌നാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എട്ടു സ്വര്‍ണവും 11 വെള്ളിയും 20 വെങ്കലവും സഹിതം 39 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂളുകളില്‍ 10 സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവും അടക്കം 22 മെഡലുകള്‍ സ്വന്തമാക്കിയ ഗോവ കിംഗ് സ്‌കൂളിനാണ് ഓവറോള്‍ കിരീടം. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കെ.എം. ബിലാല്‍ (അണ്ടര്‍ 11, ആണ്‍. അസീസി വിദ്യാനികേതന്‍), റൊവാന്‍ മരിയ രാജന്‍ (അണ്ടര്‍ 11, പെണ്‍. ക്രിസ്തുജയന്തി പബ്ലിക് സ്‌കൂള്‍), പി.വി, നാരായണന്‍ (അണ്ടര്‍ 14, ആണ്‍. ശ്രീ ശാരദ വിദ്യാലയ), രോഹിത് ജെ. നായര്‍ (അണ്ടര്‍ 14, ആണ്‍. വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍), ദിന കെ. ഫിലിപ് (അണ്ടര്‍ 14 പെണ്‍, ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍), എം.ജെ. ജോഷ്‌നി (അണ്ടര്‍ 17, പെണ്‍. ശ്രീകാഞ്ചി ശങ്കര പബ്ലിക് സ്‌കൂള്‍), പി.വി. ശ്രീലക്ഷ്മി (അണ്ടര്‍ 17, പെണ്‍, ശ്രീ ശാരദ വിദ്യാലയ), അല്‍ഡ്രീന മേരി ബെഞ്ചമിന്‍ (അണ്ടര്‍ 19, പെണ്‍. ദി ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍) എന്നിവര്‍ കേരളത്തിനായി സ്വര്‍ണ്ണം സ്വന്തമാക്കി. സമാപന ചടങ്ങില്‍ കേരള ജൂഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോയ് വര്‍ഗ്ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഡോ. മനോരഞ്ജിനി, ആര്‍ഡിപി സെക്രട്ടറി പി. കുട്ടികൃഷ്ണന്‍, ഡയറക്ടര്‍ പി. വിജയമ്മ, വൈസ് പ്രിന്‍സിപ്പല്‍ ദീപ കെ.ആര്‍, ഹെഡ്മിസ്ട്രസ് ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.