കണ്ണൂര്‍: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി ടി സി, ഐ.ടി.ഐ. ഐ.ടി,സി, പ്ലസ്.ടു , ഡിഗ്രി കോഴ്സുകള്‍, പോസ്റ്റ് ഗ്രാജുവേറ്റ് , പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൡ പഠിക്കുന്നവരും യോഗ്യതാ പരീക്ഷക്ക് 50% ത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കും. അപേക്ഷ ക്ഷേമനിധി ഐ.ഡി.കാര്‍ഡ് പകര്‍പ്പുകള്‍, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ 20 ന് വൈകീട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0495 2768094
പ്രതികരിക്കാൻ ഇവിടെ എഴുതുക: