കുന്നത്തൂര്‍: വീട്ടുമുറ്റത്തെ കിണര്‍ അപ്രതീക്ഷിതമായി ഇടിഞ്ഞുതാണു. പോരുവഴി കമ്പലടി ആപ്പഴനിയില് നസീറിന്റെ വീട്ടുമുറ്റത്തെ 28 തൊടിയുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്ന് കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ 8.30 ഓട് കൂടി വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞത്. കിണറില്‍ പതിനാലടിയിലേറി വെള്ളവുമുണ്ടായിരുന്നു. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്ടമായി. റവന്യൂ പഞ്ചായത്തധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.കിണര്‍ വീടിനോട് ചേര്‍ന്നായതിനാല്‍ വീടിന് ബലക്ഷയം ഉണ്ടാകുമോ എന്ന ഭീതിയിലാണ് വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: