കൊട്ടാരക്കര: രണ്ടര വയസ്സുകാരി അനര്ഹയുടെ ശരീരത്തില്‍ മുളക്പൊടി വെള്ളം ഒഴിച്ചെന്ന പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിദ്ധനര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ചും കുത്തിയിരുപ്പു സമരവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പാതിരിക്കല്‍ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. വാളകം ശിവപ്രസാദ്, വെളിയം പ്രഹ്ലാദന്, ഏ.കെ മനോഹരന്, വല്ലം ഗണേശന്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: