കൊട്ടാരക്കര: സാംബവ മഹാസഭ കുന്നത്തൂര്‍ താലൂക്ക് യൂണിയന് കമ്മിറ്റി നേതൃത്വത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മഹാസഭ കരുത്തല ശാഖാപ്രസിഡന്റ് ചന്ദ്രബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാന ജനറല്‍സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് തങ്കപ്പന് ഇരവി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വടമണ്‍ വിനോജി, എ.കെ.ഗോപാലന്, എം.രാമചന്ദ്രന്, മുരുകദാസ്, രമാ കരുണാകരന്, വി.രാജേന്ദ്രന്, ശശി തുരുത്തിക്കര, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: