കൊല്ലം: നാളികേര വികസന ബോര്‍ഡിന്റെ കേരസുരക്ഷ ഇന്ഷറന്സ്പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ്പരിരക്ഷ ഉറപ്പാക്കാം. രണ്ടുലക്ഷം രൂപയുടെ പരിരക്ഷയാണ് നല്‍കുന്നത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യന് പരിശീലനമോ പൂര്‍ത്തിയാക്കിയവര്‍ക്ക് ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് സൗജന്യമാണ്. അവരുടെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം തുക മുഴുവന്‍ ബോര്‍ഡ് വഹിക്കും. പരമ്പരാഗതമായി തെങ്ങുകയറ്റം ചെയ്യുന്നവര്‍ക്ക് 23 രൂപ മുടക്കി ഗുണഭോക്താവാകാം. ഇന്‍ഷൂറന്‍സ് കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്കു ശേഷം വിഹിതം നല്കി പോളിസി പുതുക്കാം. നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറ്റാവുന്ന 23 രൂപയുടെ ഡിഡി സഹിതം അപേക്ഷകള്‍ ചെയര്മാന്, നാളികേര വികസന ബോര്‍ഡ്, കേരഭവന്, എസ്ആര്‍വി റോഡ്, കൊച്ചി-682011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാ ഫോമിനും മറ്റും 0484 – 2377266.
പ്രതികരിക്കാൻ ഇവിടെ എഴുതുക: