രാജ്‌നാഥ് സിങ് ഇന്ന് ഉത്തരാഖണ്ഡില്‍: ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും

Thursday 28 September 2017 12:09 pm IST

  ന്യൂദല്‍ഹി : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് ഉത്തരാഖണ്ഡിലെത്തും.  ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ എത്തുന്ന ആഭ്യന്തര മന്ത്രി ബാര ഹോത്തിയിലെ അതിര്‍ത്തി സംരക്ഷ സേനയുമായി ചര്‍ച്ച നടത്തും. സമുദ്ര നിരപ്പില്‍ നിന്ന് 14,311 അടി ഉയരത്തിലുള്ള ബരഹോതി അതിര്‍ത്തിയില്‍ ഐടിബിപി കാവല്‍ സേനയും സംരക്ഷണം നല്‍കുന്നുണ്ട് ഇവരെയും അദ്ദേഹം കാണും. ഇവിടം ആദ്യമായാണ് രാജ്നാഥ് സിങ് സന്ദര്‍ശിക്കുന്നത്. ഇതോടൊപ്പം റിംഖിം, മാന, ഔളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. ഇന്ന് ഉച്ചയ്ക്ക് മുസ്സോറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ സന്ദര്‍ശിച്ച് ഐഎസ്, ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തും കേന്ദ്രമന്ത്രി സംസാരിക്കും. ജൂലൈ 25നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ബരഹോതിയില്‍ 800 മീറ്ററില്‍ ചൈനീസ് സൈന്യം പ്രവേശിച്ചത്. ഇതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ വാഗ്വാദങ്ങളും ഉണ്ടായി. തേസമയം ദോക്ക്‌ലാം വിഷയത്തിനു ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്. 2017 ജൂണ്‍ 16 ന് ആണ് ദോക്ക്‌ലാം മേഘലയില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയത്. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിര്‍ക്കുകയും തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷ ഭരിതമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ നയതന്ത്രപരമായ ഇടപെടല്‍ വിജയം കണ്ടതോടെ ഓഗസ്റ്റ് 28 ന് ഇരു രാജ്യങ്ങളും അതിര്‍ത്തി സൈന്യത്തെ പിന്‍വലിച്ചിരുന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.