തിരുവനന്തപുരം: പോലീസ് സ്റ്റേഷന് പെയിന്റടി വിവാദത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.
ബെഹ്റയ്ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.
പോലീസ് സ്റ്റേഷനുകള്‍ക്ക് പെയിന്റടിക്കാന്‍ ഒരു കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന് നിര്‍ദേശിച്ചിറക്കിയ സര്‍ക്കുലറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.
പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചതെന്നും കളര്‍ കോഡാണ് നിര്‍ദേശിച്ചതെന്നും വിജിലന്‍സ് നിയമോപദേശകന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: