ഇക്കുറി അയോധ്യയില്‍ ദീപാവലി ആഘോഷം ഗംഭീരമാകും

Thursday 28 September 2017 1:51 pm IST

ലക്‌നൌ: സരയൂ നദീ തീരത്ത് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മന്ത്രി സഭയിലെ എല്ലാ അംഗങ്ങളും ആഘോഷത്തില്‍ പങ്കുചേരും. അയോധ്യ അലങ്കരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതുപ്രകാരം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു ​ചേര്‍ത്തിരുന്നു. യോഗത്തില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. ദീപാവലിക്ക്​ ഒരു ദിവസം മുമ്പ്​ ഒക്ടോബര്‍ 18നാണ്​അയോധ്യയില്‍ പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുക. ദീപാവലി ദിനത്തില്‍ ഗൊരഖ്​നാഥ്​ ക്ഷേത്രത്തില്‍ പൂജക്ക്​ പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി ഗോരഖ്പൂരിലായിരിക്കും. അതിനാലാണ്​തലേ ദിവസം പ്രധാന പരിപാടികള്‍ നടത്തുന്നത്​. അതേസമയം രാമജന്മഭൂമിയില്‍ നിയമപ്രശ്നങ്ങളുള്ളതിനാല്‍ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.