പാറശ്ശാല: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സഹായി അറസ്റ്റില്‍. പളുകല്‍ മലയടി, പുല്ലുവിള പുത്തന്‍വീട്ടില്‍ രജിനെ (26) ആണ് പാറശ്ശാല പോലീസ് പിടികുടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തി കൊടുത്തത് ഡ്രൈവറായിരുന്ന രജിനാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ മലയടി, ചെക്കുമൂട് ഭാഗങ്ങളില്‍ സുഹൃത്തുക്കളെ കാണാന്‍ വരാറുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മലയടി പുല്ലുവിളയില്‍ വച്ച് പിടികുടുകയായിരുന്നു. പാറശ്ശാല സിഐ ബിനു, പാറശ്ശാല എസ്ഐ പ്രവീണ്‍, പൊഴിയൂര്‍ എസ്ഐ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: