തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്റെ 11-ാമത് തിക്കുറിശി മാധ്യമ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രിന്റിംഗ് – ടെലിവിഷന്‍ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. പരമ്പരകള്‍, ഫീച്ചര്‍ റിപ്പോര്‍ട്ടിംഗ്, ജനറല്‍ റിപ്പോര്‍ട്ടിംഗ്, ചലച്ചിത്ര റിപ്പോര്‍ട്ടിംഗ് എന്നിവ അച്ചടിവിഭാഗത്തില്‍ നിന്ന് പരിഗണിക്കുന്നതിനായി ഇവയുടെ മൂന്ന് കോപ്പികള്‍ വീതവും ടെലിവിഷന്‍ അവാര്‍ഡിന് ബന്ധപ്പെട്ട മൂന്നു സിഡികളും അനുബന്ധകുറിപ്പും അയയ്ക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും രാജന് വി. പൊഴിയൂര്‍,(സെക്രട്ടറി, തിക്കുറിശി ഫൗണ്ടേഷന്), സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി സ്കൂള്‍, തിരുവനന്തപുരം-1. എന്ന വിലാസത്തില്‍ ഒക്ടോബര്‍ 5നു മുമ്പ് ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: