അപകടങ്ങള്‍ പതിവാകുന്നു: കാവുംഭാഗത്ത് സിഗ്നല്‍ വേണം

Thursday 28 September 2017 7:41 pm IST

തിരുവല്ല: മാവേലിക്കര റോഡില്‍ കാവും ഭാഗം കവല കേന്ദ്രീകരിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാ വുന്നു. കഴിഞ്ഞ ആറ് മാസ ത്തിനിടയില്‍ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കാവുംഭാഗം കവലയില്‍ നിന്നും ആരംഭി ക്കുന്ന ഇടിഞ്ഞില്ലം റോഡും കെഎസ്ടിപി റോഡും ചേരുന്ന ഭാഗത്താണ് സ്ഥിര മായി അപകടങ്ങള്‍ ഉണ്ടാവുന്നത്. വാഹന യാത്രികര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ വിളക്കോ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. മാവേലിക്കര, കായംകുളം പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകു ന്നതിന് ഏറെ ആശ്രയിക്കുന്നത് ഇടിഞ്ഞില്ലം റോഡിനെയാ ണ്. ഇതേ റോഡുതന്നെയാണ് ചങ്ങനാശ്ശേരിയില്‍ നിന്നുമുള്ള വാഹനങ്ങള്‍ മാവേലിക്കര ഭാഗത്തേക്ക് പോകുവാന്‍ ഉപയോഗിക്കുന്നതും ഈ റോഡുതന്നെയാണ്. ഇതു കൊണ്ടുതന്നെ ഇടിഞ്ഞില്ലം റോഡില്‍നിന്നും മാവേലിക്ക ര റോഡിലേക്കും കെഎസ് ടിപി റോഡില്‍നിന്ന് ഇടിഞ്ഞില്ലം റോഡിലേക്കും വാഹനങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്നുണ്ട്. വാഹ നങ്ങള്‍ വരുന്ന റോഡില്‍നി ന്നും അശ്രദ്ധയോടെ മറ്റ് റോഡുകളിലേക്ക് തിരിക്കു ന്നതാണ് അപകടങ്ങളില്‍ ഏറിയപങ്കിനും ഇടയാക്കു ന്നത്. വളരെ നല്ല നിലയില്‍ ടാറിംഗ് ഉള്ള തിരുവല്ല മാവേലിക്കര റോഡില്‍ വാഹനങ്ങള്‍ വളരെ വേഗ ത്തിലാണ് കടന്നുപോകുന്ന ത്. വേഗത്തില്‍ കടന്നുപോ കുന്ന വാഹനങ്ങള്‍ക്ക് മുമ്പി ലേക്ക് ഇടിഞ്ഞില്ലം റോഡില്‍ നിന്നും വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം പെട്ടെന്ന് ബ്രയിക്ക് ചവിട്ടുകയും പി ന്നാലെയുള്ള വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി വന്നിടിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ച് ഇടിഞ്ഞില്ലം റോഡിലേക്ക് പ്രവേശിക്കു മ്പോഴും അശ്രദ്ധമൂലം അപകടം ഉണ്ടാവുന്നുണ്ട്. രാത്രി കാലങ്ങളില്‍ അപകടം പതി വാണെങ്കിലും പകല്‍ സമയങ്ങളിലാണ് അപകടങ്ങളില്‍ കൂടുതലും നടക്കുന്നത്. വാഹനങ്ങളുടെ തിരക്കേറുന്ന രാവിലെയും ഉച്ചയ്ക്ക് 3 ന് ശേഷവുമാണ്. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരു പോലീസുകാരന്‍ പോ ലുമില്ല. ഇത്രയധികം അപകട ങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ മാത്രം ഇതൊന്നും കണ്ടമട്ടില്ല. ഇടിഞ്ഞില്ലം റോഡില്‍നിന്നും കെഎസ് ടിപി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിരവധി ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഈ ബ്രേക്ക റുകള്‍ പൂര്‍ണ്ണമായും ഇളകി മാറിയ നിലയിലാണ്. ഇവിടെ നടക്കുന്ന പല അപകടങ്ങളിലും രക്ഷകരായി എത്തുന്നത് ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. ചെറിയ അപകടങ്ങളില്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ സംബന്ധിച്ച് ഉടമകള്‍ തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മദ്ധ്യസ്ഥതവഹിച്ച് പ്രശ്‌നങ്ങ ള്‍ പരിഹരിക്കുന്നതിന് മുന്‍ കൈഎടുക്കുന്നതും ഈ തൊഴിലാളികളാണ്. അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പോലീസില്‍ വിവരം അറി യിച്ചാലും പോലീസ് എത്താന്‍ കാലതാമസം എടുക്കു ന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സമയം റോഡ് ബ്ലോക്കാകുകയും ചെയ്യും. പിന്നെ ഇതേ ഒട്ടടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് ബ്ലോക്ക് ഇല്ലാതാക്കുന്നതിന് പരിശ്രമിക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നത്. കാവുംഭാഗം കവല കേന്ദ്രീകരിച്ച് കെ എസ്ടിപി റോഡിന് ഇരുഭാഗങ്ങളിലും ഇടിഞ്ഞില്ലം റോഡിലും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ഇതോ ടൊപ്പം സൂചനാ ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചാല്‍ ഇവിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പലതും നിയന്ത്രിക്കാന്‍ കഴി ഞ്ഞേക്കാം. നിലവില്‍ സ്ഥാ പിച്ചിട്ടുള്ള തകര്‍ന്ന സ്പീഡ് ബ്രേക്കറുകള്‍ മാറ്റി സ്ഥാ പിക്കുന്നതിനും അധികൃ തുടെ ഭാഗത്തുന്നിന്നും നടപടി ഉണ്ടാവുമെന്നാണ് നാട്ടുകാ രുടെ വിശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.