കര്‍ണല്‍: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ സംസാരിച്ചതിന് തന്നെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയെന്ന് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.
ദേരയിലെ ഖുര്‍ബാനി സംഘമാണ് തനിക്ക് ഭീഷണി സന്ദേശം അയച്ചത്. ഗുര്‍മീതും ഹണിപ്രീതുമായുള്ള അവിഹിത ബന്ധം വെളിപ്പെടുത്തിയതാണ് ഭീഷണിക്ക് കാരണമെന്നും വിശ്വാസ് പറയുന്നു.
ജീവന് ഭീഷണിയുള്ളതിനാല്‍ വിശ്വാസ് ഇന്ന് കര്‍ണലിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പിതാവ് മഹേന്ദ്ര ഗുപ്തക്കൊപ്പമാണ് വിശ്വാസ് പോലീസ് സ്റ്റേഷിലെത്തി പരാതി നല്‍കിയത്. 1991ലായിരുന്നു ഹണിപ്രീതുമായുള്ള വിശ്വാസിന്റെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: