വിജയദശമി മഹോത്സവം ആര്‍എസ്എസ് പഥസഞ്ചലനം നാളെയും ഒന്നിനും

Thursday 28 September 2017 7:53 pm IST

ആലപ്പുഴ: വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 30, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ പഥസഞ്ചലനവും പൊതുപരിപാടിയും നടക്കും. സംഘജില്ലയില്‍ എട്ടു ഖണ്ഡുകള്‍ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം. വൈകിട്ട് 3.30ന് പഥസഞ്ചലനം ആരംഭിക്കും. 5ന് പൊതുപരിപാടി നടക്കും. നാളെ അമ്പലപ്പുഴ, എടത്വ, ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ ഖണ്ഡുകളിലാണ് പരിപാടി. അമ്പലപ്പുഴയില്‍ പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനിയില്‍ പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുറാം മുഖ്യപ്രഭാഷണം നടത്തും. എസ്ഡി കോളേജ് റിട്ട. വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍. രാമരാജവര്‍മ്മ അദ്ധ്യക്ഷനാകും. എടത്വയില്‍ ആനപ്രമ്പാല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പൊതുപരിപാടി. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ചേര്‍ത്തലയില്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും. രാജയോഗിനി ബ്രഹ്മകുമാരി ദിഷ അദ്ധ്യക്ഷയാകും. പാണാവള്ളിയില്‍ അരൂക്കുറ്റിയിലാണ് പരിപാടി. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. ആലുവ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. വിജയന്‍ നായര്‍ അദ്ധ്യക്ഷനാകും. തുറവൂരില്‍ വയലാര്‍ ബിഷപ് മൂര്‍ ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ വി. വിനു മുഖ്യപ്രഭാഷണം നടത്തും. പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി അദ്ധ്യക്ഷന്‍ ചന്തിരൂര്‍ ദിവാകരന്‍ അദ്ധ്യക്ഷനാകും. ഒക്‌ടോബര്‍ ഒന്നിന് കുട്ടനാട്ടില്‍ കൊട്ടാരം എന്‍എസ്എസ് ഹൈസ്‌കൂളില്‍ പൊതുപരിപാടിയില്‍ ആര്‍എസ്എസ് ശബരിഗിരി ജില്ലാ സഹ സംഘചാലക് ഡോ. വി.പി. വിജയമോഹന്‍ പ്രഭാഷണം നടത്തും. റിട്ട. പ്രിന്‍സിപ്പാള്‍ കെ.വി. രാജഗോപാല്‍ അദ്ധ്യക്ഷനാകും. ആലപ്പുഴ നഗരത്തില്‍ മഹേശ്വരി കൗമ്പൗണ്ടില്‍ പൊതു സമ്മേളനത്തില്‍ ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍ പ്രഭാഷണം നടത്തും. വിശ്വബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് വി. മഹാദേവന്‍ അദ്ധ്യക്ഷനാകും. കലവൂര്‍ ഖണ്ഡില്‍ കാവുങ്കല്‍ ക്ഷേത്ര മൈതാനത്താണ് പൊതുപരിപാടി. ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ സഹ ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് ജയപ്രകാശ് പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.