ആലപ്പുഴ: നിര്‍ധന കുടുംബം ഗൃഹനാഥന്റെ ജീവന് നിലനിര്‍ത്താന്‍ സഹായത്തിനായി നെട്ടോട്ടമോടുന്നു. കൊറ്റംകുളങ്ങര വേലിയാകുളങ്ങരയില് നീലാംബരന്റെ മകന് രാധാകൃഷ്ണന്റെ(49) ജീവന് നിലനിര്‍ത്താനാണ് ഭാര്യയും, ബധിരയും മൂകയുമായ മകളും, പ്ലസ് വണ്ണിനു പഠിക്കുന്ന മകനും, ഹൃദ്രോഗിയായ പിതാവും കരുണയുടെ കണ്ണുകളെ തിരയുന്നത്. തലച്ചോറിനു ഗുരുതരരോഗം ബാധിച്ച കുടുംബത്തിന്റെ അത്താണിയായ രാധാകൃഷ്ണന് ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ജറിക്കും ചികിത്സക്കുമായി 14 ലക്ഷത്തോളം രൂപ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. രാധാകൃഷ്ണന്റെയും ഭാര്യ സുനിതയുടെയും പേരില്‍ ആലപ്പുഴ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40401001000545, ഐഎഫ്എസ്ഇ കോഡ് -യുടിഐ-ബിഒഎസ്എഡിസി-83. ഫോണ്‍: 9496232243.
പ്രതികരിക്കാൻ ഇവിടെ എഴുതുക: