മറയൂര്‍: ആറ് ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍. തലയാര്‍ എസ്റ്റേറ്റ് പാമ്പന്‍മല ലായത്തില്‍ താമസിക്കുന്ന ശരണ്‍ രാജ് (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ കോവില്‍കടവിലെ വിദേശമദ്യശാലയില്‍ നിന്നും മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പാമ്പന്മലയില് കച്ചവടം നടത്താനായിരുന്നുമ മദ്യം വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. ഇയാളുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: