വാഗമണ്‍: വാഗമണ്‍-വട്ടപ്പതാല്‍ റോഡ് തകര്‍ന്നടിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. റോഡില്‍ കുളത്തിന് സമാനമായ കുഴികളാണ്. റോഡ് തോടിന് സമമായതിനാല്‍ ഇതു വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി. വട്ടപ്പതാല്‍ പ്രദേശത്തുള്ളവര്‍ നടക്കുവാന്‍ പോലും സാധിക്കാത്ത റോഡ് താണ്ടി വേണം പുറം ലോകവുമായി ബന്ധപ്പെടാന്‍. തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: