അരൂര്‍: കുമ്പളം ടോള്‍ പ്ലാസയില്‍ സ്ഥാപിച്ചിട്ടുള്ള ദിശാ ബോര്‍ഡില്‍ ചേര്ത്തലക്കുളള ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായി. കുമ്പളം ടോള്‍പ്ലാസയില്‍ നിന്നും ചേര്ത്തലക്കുളള യഥാര്‍ത്ഥ ദൂരം 26 കിലോമീറ്ററാണ്.
എന്നാല്‍ 35 കിലോ മീറ്റര്‍ എന്നാണ് രേഖപെടുത്തിട്ടുള്ളത്. നാല് വര്‍ഷം മുന്‍പ് സ്ഥാപിച്ച ബോര്‍ഡിലെ തെറ്റ് തിരുത്തുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് വ്യാപാകമായ പരാതിക്കിടയാക്കിട്ടുണ്ട്.
ഗുരുതരമായ തെറ്റ് തിരുത്തണമെന്നാവശ്യപെട്ട് ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എല്‍. അജികുമാര്‍, ജനറല്‍ സെക്രട്ടറി എ.കെ തിലകന്, സെക്രട്ടറി പി.എച്ച്. ചന്ദ്രന് എന്നിവര്‍ കേന്ദ്ര ഗതാഗതമന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: