'പ്ലാന്റേഷന്‍ മേഖലക്ക് സര്‍ക്കാര്‍ സഹായം നല്‍കും'

Thursday 28 September 2017 9:10 pm IST

കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന്ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍. അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയുടെ വളര്‍ച്ചക്ക് എല്ലാ സഹായവും അദ്ദേഹം ഉറപ്പുനല്‍കി. തോട്ടങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്നും പുനര്‍കൃഷിക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോബ്‌സ് ഗ്രൂപ് ഓഫ് കമ്പനി ഡയറക്ടര്‍ തോമസ് ജേക്കബ്ബ് ചെയര്‍മാനായി തുടരും. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ബി. പി കരിയപ്പയാണ് വൈസ്‌ചെയര്‍മാന്‍. പ്ലാന്റേഷന്‍ രംഗത്ത ്‌ജൈവകൃഷിരീതി വ്യാപകമാക്കിയതില്‍ നിര്‍ണയകപങ്ക് വഹിച്ച വ്യക്തിയാണ് തോമസ്‌ജേക്കബ്ബ്. 25 വര്‍ഷമായിപ്ലാന്റേഷന്‍ രംഗത്ത്പ്രവര്‍ത്തിക്കുന്ന കരിയപ്പ കണ്ണന്‍ ദേവന്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.