ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി 1.25 കോടി നികുതിദായകരെ കൂടി കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) നിര്‍ദ്ദേശം നല്കി.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നികുതി പിരിവ് വര്‍ധിപ്പിക്കാനുളള പദ്ധതിയുടെ ഭാഗമാണിത്. ഹൈദരാബാദ് 12.8 ലക്ഷം നികുതിദായകരെയും പൂനെ 11.8 ലക്ഷം പേരേയും കണ്ടെത്തണമെന്നാണ് നിര്‍ദേശം.
ചെന്നൈ 10.47 ലക്ഷം നികുതിദായകരെയും ചണ്ഡിഗഡ് 10.41 ലക്ഷം നികുതിദായകരെയും കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: