കോട്ടയം: അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് പ്രവേശിക്കാന്‍ തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിജയദശമി ദിനമായ 30ന് രാവിലെ 7.30ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.
തപസ്യകലാസാഹി്ത്യേവേദിയും വിശ്വഹിന്ദു പരിഷത്തും ജന്മഭൂമിയും സംയുക്തമായിട്ടാണ് കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. തിരുവിഴാ ജയശങ്കര്‍, പ്രൊഫ. ഡോ.സി.എ. ഐസക്് തുടങ്ങിയ ആചാര്യന്മാര് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിപ്പിക്കും. പ്രൊഫ. വി.എം. നാരായണപണിക്കര്‍ വിദ്യാരംഭ സന്ദേശം നല്‍കും.
രജിസ്ട്രേഷന് തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 0481- 2301997. തപസ്യ-9446913197, 9495081402. ജന്മഭൂമി -9961720588,വിശ്വഹിന്ദുപരിഷത്ത് -9447070507
പ്രതികരിക്കാൻ ഇവിടെ എഴുതുക: