കോട്ടയം: എംജി സര്‍വ്വകലാശാല, പ്രോ വൈസ് ചാന്‍സലറും പ്രശസ്ത പോളിമര്‍ ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിനെ ഫ്രാന്‍സിലെ ലൊറേയ്ന്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്കി ആദരിച്ചു.
ഫ്രാന്‍സിലെ നാന്‍സിയില്‍ നടന്ന ചടങ്ങില്‍ ലൊറെയ്ന് സര്‍വ്വകലാശാലാ പ്രസിഡന്റ് പ്രൊഫ. പിയറി മുടന്ഹാര്ട്ടാണ് ബിരുദദാനം നടത്തിയത്. നാനോ ടെക്നോളജി, പോളിമര്‍ സയന്‍സ്, മുതലായ ശാസ്ത്ര ഗവേഷണരംഗത്ത് നല്കിയ സംഭാവനകള്‍ക്കാണ് ഈ അംഗീകാരം. കേരളത്തിലെ ഒരു പ്രൊഫസര്‍ക്ക് വിദേശസര്‍വ്വകലാശാലയുടെ ഓണററി ബിരുദം ലഭിക്കുന്നത് ആദ്യമായാണ്.
അമേരിക്കയില്‍ നെഹ്രു ഫുള്‍ബ്രൈറ്റ് അഡ്മിനിസ്ട്രേറ്റീവ് സെമിനാറില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ ഒക്ടോബര്‍ ആദ്യം ഡോ. സാബു തോമസ് യുഎസിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: