അയോധ്യയില്‍ സരയൂ തീരത്ത് ദീപാവലി

Thursday 28 September 2017 11:14 pm IST

ലക്നൗ: സരയൂ നദീ തീരത്ത് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ രാം നായിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രി സഭയിലെ മറ്റ് അംഗങ്ങളും ആഘോഷത്തില്‍ പങ്കുചേരും. അയോധ്യ അലങ്കരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്?. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും യോഗം കഴിഞ്ഞ ആഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. ഒക്ടോബര്‍ 18നാണ് അയോധ്യയില്‍ പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുക. ദീപാവലി ദിനത്തില്‍ ഗൊരഖ്‌നാഥ്? ക്ഷേത്രത്തില്‍ പൂജക്ക് പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി ഗോരഖ്പൂരിലായിരിക്കും. അതിനാലാണ് തലേ ദിവസം പ്രധാന പരിപാടികള്‍ നടത്തുന്നത്?.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.