പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ പടുകൂറ്റന്‍ പ്രസംഗവേദിയുടെ നിര്‍മ്മാണം പയ്യന്നുര്‍ ബസ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു. ടൗണ്‍ സ്ക്വയറിലെ ഏതാണ്ട് മുഴുവന്‍ ഭാഗവും ഉപയോഗിച്ചാണ് വേദിനിര്മ്മിക്കുന്നത്. വേദിയില്‍ അറുപത് നേതാക്കന്മാര്ക്ക് ഇരിക്കാന്‍ ഇരിപ്പിടമൊരുക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാക്കള്‍ വേദിയിലെത്തുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമാണ് വേദിയുടെ നിര്‍മ്മാണം.
38 അടി നീളത്തിലും 24 അടി വീതിയിലുമുള്ള വേദിയില്‍ പയ്യന്നുരിന്റെ സാംസ്കാരിക പാരമ്പര്യവും വീര ബലിദാനികളുടെ സ്മരണകളും ഉണര്‍ത്തുന്ന പശ്ചാത്തല ദ്യശ്യങ്ങള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: