കണ്ണൂര്‍: നവമി നാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടൂര്‍ സംഘടിപ്പിക്കാനുളള ആര്‍എംഎസ്എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ) തീരുമാനം വിവാദമാകുന്നു. ജില്ല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംഎസ്എ ഉദ്യോഗസ്ഥരാണ് വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നാല്പതോളം വിദ്യാര്‍ത്ഥികളെ ആര്‍എംഎസ്എ ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് പ്ലാനിറ്റോറിയത്തിലേക്ക് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അധികൃതരുടെ നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: