കുന്നത്തൂര്‍ പാടിയില്‍ പുത്തരി മഹോത്സവം

Thursday 28 September 2017 11:45 pm IST

പയ്യാവൂര്‍: ഉത്തര കേരളത്തിലെ മുത്തപ്പന്‍ മഠങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂര്‍പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ പുത്തരി മഹോത്സവം ഒക്ടോബര്‍ 1 ന് ആരംഭിക്കും. തന്ത്രി ബ്രഹ്മശ്രീ പേര്‍ക്കളത്തില്ലത്ത് സു ബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ശുദ്ധി, പുണ്യാഹം, വാസ്തുബലി, അഷ്ടദ്രവൃത്തോട്കൂടി ഗണപതിഹോമം എന്നിവ നടക്കും. ഒന്നിന് രാവിലെ അഞ്ചിന് ഗണപതിഹോമം, ഒന്‍പതിന് കലശപൂജ, വിശേഷാല്‍ പൂജകള്‍, 11ന് വെള്ളാട്ടം. വൈകീട്ട് ഏഴിന് പൈങ്കുറ്റി, 7.30 ന് വെള്ളാട്ടം. രണ്ടിന് രാവിലെ പത്തിന് മറുപുത്തരി വെള്ളാട്ടം. നവംബര്‍ 17ന് കളത്തില്‍ തിറയും, ഡിസംബര്‍ 17 മുതല്‍ ഒരു മാസക്കാലം തിരുവപ്പന മഹോത്സവവും ആഘോഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.