കണ്ണൂര്‍: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍, ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ടി. വി.ശ്രീനാഥ്, ഷെല്വിന് എന്നിവര്‍ ഒന്നാം സ്ഥാനവും സാന്‍ജിത്ത്, അരുണ്‍ രാജ് എന്നിവര്‍ രണ്ടാം സ്ഥാനവും അഭിനവ് മനോജ്, രോഹിത്, എം.പി.ആകാശ്, അശ്വിന് ദാമോദരന്‍, കെ.അമല്‍, പി.കാര്‍ത്തിക് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ ഇര്ഫാന് അലി കെ, ശ്രീരുഗ്മ ശ്രീരാജ്, ശ്രേയ ഹരീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നെടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെഡലും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: