രാഷ്ട്രപതി ഒക്ടോബര്‍ 8 ന് കേരളത്തില്‍

Thursday 28 September 2017 11:53 pm IST

കരുനാഗപ്പള്ളി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ 8 ന് മാതാ അമൃതാനന്ദമയി മഠത്തിന്റെ പുതിയ മൂന്ന് ജീവകാരുണ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കേരളം സന്ദര്‍ശിക്കും. ഇത് രാഷ്ട്രപതിയുടെ പ്രഥമ കേരള സന്ദര്‍ശനമാണ്. ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നത്. അമൃതപുരി ആശ്രമത്തില്‍ 8ന് രാവിലെ 11നും 11.45നുമിടയിലാണ് പരിപാടിയെന്ന് മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. രാജ്യത്താകമാനം അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം പുതിയ ഊര്‍ജ്ജമേകുമെന്നും ഇത് മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.