തിരുവനന്തപുരം: വിജിലന്‍സ് മേധാവി കൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോടതി തള്ളി. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ അടിക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ നടപടി.
2015 ല്‍ ഗുജറാത്തില്‍ നടന്ന കേന്ദ്ര പോലീസ് മേധാവികളുടെ സമ്മേളനത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം ഏകീകൃത നിറം നല്കുവാന് ആ നിറത്തിന്റെ കള്ള കോഡ് മാത്രമാണ് സര്‍ക്കുലറില്‍ നല്‍കിയിരുന്നത് എന്ന് കോടതിയില്‍ വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി തള്ളുന്നത് എന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് അജിത്കുമാറിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: