സ്വകാര്യ ബസ് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു

Friday 29 September 2017 6:47 am IST

കരുവാരകുണ്ട് :തുവ്വൂര്‍ ഐലാശേരിയില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പൂളമണ്ണയില്‍ വച്ച് റോഡരികിലെ മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മഞ്ചേരി-ഐലാശേരി റൂട്ടില്‍ ഓടുന്ന കിംഗ്‌സ് ബസാണ് ഇന്നലെ ഉച്ചക്ക് നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതയില്‍ അപകടത്തില്‍പ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ബസില്‍ കയറി പറ്റുവാന്‍ റോഡിന് കുറുകെ ഓടിയ സ്ത്രിയെ ഡ്രൈവര്‍ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടെയിലാണ് അപകടമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.