ബംഗളൂരു: ഭീകരരില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. ഉഴുന്നാലിലിനെ സലേഷ്യന്‍ സഭാംഗങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി സ്വീകരിച്ചു.
ബംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രി കെ.ജെ. ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, ബംഗളൂരു അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയനാഥന്‍, രാമപുരം ആക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ജോണ്‍ കച്ചിറമറ്റം എന്നിവരും ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് 12നു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ആര്‍ച്ച്ബിഷപ്പുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനുശേഷം പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: