ഇന്ന് വിജയദശമി. വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, ഭാഷാ പിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍പറമ്പ്, തലസ്ഥാനത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, പൂജപ്പുര സരസ്വതീമണ്ഡപം എന്നിവിടങ്ങളിലും, മറ്റ് ദേവി ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടന്നു. വിവിധയിടങ്ങളിലായി നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകള്‍ക്ക് സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: