ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ജമ്മു-കശ്മീരിലെത്തിയ സീതാരാമന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍. വോഹ്റ എന്നിവരുമായി കൂടികാഴ്ച നടത്തി.
ഇന്ന് ലഡാകില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും സൈനികരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കരസേനാ മേധാവി വിപിന്‍ റാവത്തും മന്ത്രിക്കൊപ്പമുണ്ട്. ശ്രീനഗറിലെത്തിയ മന്ത്രി കാഷ്മീര്‍ താഴ്വരയില് നിയന്ത്രണ രേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റുകളും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: