ആര്‍എംഒയെ യുവമോര്‍ച്ച ഉപരോധിച്ചു

Saturday 30 September 2017 11:05 am IST

കൊല്ലം: തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആര്‍എംഒയെ ഉപരോധിച്ചു. കുന്നത്തൂര്‍ വൈഷ്ണവത്തില്‍ മോഹനന്റെ മകള്‍ ആതിരയ്ക്കാണ് ഇന്നലെ ചികിത്സ നിഷേധിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയ ശേഷം സര്‍ജനെ കാണാനായി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ തുടര്‍ചികിത്സ നല്‍കാന്‍ രാത്രി വൈകിയും അധികൃതര്‍ തയ്യാറായില്ല. നില വഷളായതറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് രോഗിയെ പരിശോധിക്കാന്‍ പോലും ഡ്യൂട്ടി ഡോക്ടര്‍ തയ്യാറായത്. എന്നാല്‍ സര്‍ജന്‍ ഹോസ്പിറ്റലിലെത്തിയതുമില്ല . പത്രവാര്‍ത്തയിലൂടെ വിവരമറിഞ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍എംഒ അനില്‍കുമാറിനെ ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി ഡിഎംഒ ഡോ:മണികണ്ഠന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം കഴിയുന്നതുവരെ സംഭവ ദിവസത്തെ ഡ്യൂട്ടി ഡോക്ടറെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി സനില്‍, ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന്‍ ദേവ്, വൈസ് പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്രബാബു, നേതാക്കന്മാരായ അഭിഷേക് മുണ്ടയ്ക്കല്‍, മിത്രന്‍, കണ്ണന്‍ വാളത്തുംഗല്‍, അനീഷ് ജലാല്‍, പ്രസാദ്, അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.