കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട

Saturday 30 September 2017 12:51 pm IST

കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് ഷോബിന്‍ പോളിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം പോലീസ് ആറ് കിലോ കഞ്ചാവുമായി ഷോബിനെ പിടികൂടിയിരുന്നു. ഈ കേസില്‍ മൂന്നുമാസം ജയിലില്‍ കഴിഞ്ഞ് ഇറങ്ങിയശേഷം ഷോബില്‍ പഴയ തൊഴില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവും ഹാഷീഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ഷോബിന്‍ പോളിനെ പിടികൂടിയത്. രാത്രിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ നിരവധി പേരാണ് കഞ്ചാവിനായി ഷോബിനെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.