വിയന്ന: മുഖം മറച്ചുള്ള പര്‍ദ( ബുര്‍ഖ) ധരിക്കുന്നത് ആസ്ട്രിയ വിലക്കി. മുഖമടക്കം മുഴുവന്‍ ശരീരവും മറയ്ക്കുന്ന വസ്ത്രങ്ങളും മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്. സാംസ്ക്കാരിക ആഘോഷങ്ങളില്‍ കോമാളികള്‍ക്കു മാത്രമേ ഇനി ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാനാവൂ.
രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്ക് മൂക്കും വായും മറയ്ക്കുന്ന മാസ്ക്കുകളും കടുത്ത മഞ്ഞുകാലത്ത് സ്ക്കാര്ഫുകളും ഉപയോഗിക്കാം. ആസ്ട്രിയയിലേത് തുറന്ന സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് പര്‍ദ്ദ വിലക്കിയത്.
വിലക്ക് ലംഘിച്ചാല്‍ 177 ഡോളര്‍( 12000 രൂപ)യാണ് പിഴ. ജനങ്ങളുടെ ഒത്തൊരുമയോടെയുള്ള ജീവിതത്തിന് ആസ്ട്രിയന്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: