ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

Saturday 30 September 2017 7:22 pm IST

ആലപ്പുഴ: വാഗ്‌ദേവതയായ സരസ്വതിയെ സ്മരിച്ച് വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്നലെ അറിവിന്റെ ആദ്യക്ഷരം കുറിച്ചത്. വിദ്യാരംഭത്തിനായി അതിരാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധയിടങ്ങളില്‍ പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ചക്കുളത്തുകാവ്ശ്രീഭഗവതീ ക്ഷേത്രം, മുല്ലയ്ക്കല്‍ രാജരാജേശ്വരീ ക്ഷേത്രം, കിടങ്ങാംപറമ്പ് ഭുവനേശ്വരീ ക്ഷേത്രം, ഇരവുകാട് ശ്രീദേവി ക്ഷേത്രം, മരുത്തോര്‍വട്ടം ക്ഷേത്രം, ചമ്മനാട് ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും തകഴി സ്മാരകം, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വിവിധ ആശാന്‍ കളരികള്‍ കേന്ദ്രീകരിച്ചും കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.