ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ ഇന്ന് ഹരിതാര്‍ദ്ര സാന്ത്വന വൃക്ഷത്തൈ നടീല്‍ പദ്ധതി നടപ്പാക്കുന്നു.
സംബോധ ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതാര്‍ദ്ര സാന്ത്വന യാത്രയുടെ ഭാഗമായാണ് 27 നാള് അനുസരിച്ചുള്ള വൃക്ഷതൈനടീല്‍.
ഇന്ന് രാവിലെ 9 ന് അദ്ധ്യാത്മാനന്ദ സ്വാമിക്ക് സ്വീകരണം, തുടര്‍ന്ന് ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രേറ്റര്‍ മണിക്കുട്ടന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഹരിതാര്‍ദ്ര സാംസ്ക്കാരിക സമ്മേളനം ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കേശവന് നമ്പൂതിരി ട്രഷറര്‍ ചന്ദ്രശേഖരന് നായര്‍, സോമനാഥ് നായിക്ക്, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ ഗോപാലകൃഷ്ണന് നായര്‍, ഹരിക്കുട്ടന് നമ്പൂതിരി, അജിത്ത് പിഷാരത്ത് എന്നിവര്‍ പ്രസംഗിക്കും, തുടര്‍ന്ന് ഓരോ വ്യക്തിയുടെ ജന്മനക്ഷത്രം അനുസരിച്ച് വൃക്ഷതൈ നടീല്‍ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: