തിരുവനന്തപുരം: കേരളത്തില്‍ ജിഹാദി ഭീകരപ്രവര്‍ത്തനം ശക്തമാക്കിയത് ഇടതു-വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി. മുരളീധരന്. കേരളത്തെ ജിഹാദി ഭീകരപ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതില്‍ ഇരുവര്‍ക്കും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ പരിമിതസ്ഥാനം മാത്രമുണ്ടായിരുന്ന മുസ്ലിംലീഗിനെ പ്രധാനസ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ട്. മലപ്പുറം ജില്ലാ രൂപീകരണവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അഞ്ചാം മന്ത്രിസ്ഥാനവുമൊക്കെ ഇതിനുദാഹരണമാണ്.
ചുവപ്പ് – ജിഹാദി ഭീകരതകള്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണ്. ഈ രണ്ട് ഭീഷണികള്‍ക്കും മുന്നില്‍ പകച്ചു നില്ക്കുന്ന കേരളജനതയ്ക്ക് ആത്മവിശ്വാസം നല്‍കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷായാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: