സ്വാശ്രയ പ്രശ്ന പരിഹാരത്തിന് സമയം വേണം - ആന്റണി

Saturday 16 July 2011 5:07 pm IST

കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം ആവശ്യമാണെന്നു പ്രതിരോധമന്ത്രി മന്ത്രി എ.കെ.ആന്റണി പറഞ്ഞു. സ്വാശ്രയമേഖല വീണ്ടും കലുഷിതമായിരിക്കുന്നു. പ്രശ്ന പരിഹാരത്തിനു ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ട്. കെപിസിസി പുനഃസംഘടന, ഒരാള്‍ക്ക് ഒരു പദവി എന്നിവ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു സംസ്ഥാന നേതൃത്വമാണ്. സംസ്ഥാന നേതൃത്വം പറയേണ്ട കാര്യങ്ങള്‍ താന്‍ പറയുന്നതു ശരിയല്ലെന്നും ആന്റണീ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു.