വണ്ടന്മേട്: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. വണ്ടന്മേട് കറുവാക്കുളം സ്വദേശികളായ ചുരുളി (51) സഹോദരന് മണി (43) മകന് ഹരികൃഷ്ണന് (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മേട്ടുക്കുഴി സ്വദേശി ജഗന് (31)നെ വണ്ടന്മേട് പോലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ ജഗന് കഴിഞ്ഞ ദിവസം ഹരികൃഷ്ണനെ അസഭ്യം പറഞ്ഞിരുന്നു. ഇതേച്ചൊല്ലി ഇന്നലെ ഉച്ചയോടെ ജഗന്റെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ജഗന് മൂന്ന് പേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: