കട്ടപ്പന: ചപ്പാത്ത് ഹെലിബറിയ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന അഞ്ച്ച ന്ദനമരങ്ങള് മോഷ്ടിച്ചു. കഴിഞ്ഞ രാത്രിയാണ് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയത്. മരങ്ങള്‍ യന്ത്രവാള്‍ ഉപയോഗിച്ചാണ് വെട്ടിയത്.
ക്ഷേത്രഭൂമിയില്‍ നിന്നും ചന്ദനമരം വെട്ടി കൊണ്ട് പോയ ചന്ദനമരങ്ങള്‍ സ്വകാര്യ തേയില തോട്ടത്തില്‍ ഇട്ട് ചെറു കഷണങ്ങളാക്കിയതായി കണ്ടെത്തി. ഇതിന്റെ ബാക്കി ഭാഗങ്ങള്‍ തോട്ടത്തില്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ്. കാതലില്ലാത്ത ഒരു മരം ഉപേക്ഷിക്കുകയും മറ്റൊന്ന് വെട്ടിനിര്‍ത്തിയ നിലയിലുമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് ക്ഷേത്രത്തിന് നഷ്ടമായിരിക്കുന്നത്.
ക്ഷേത്രത്തില്‍ പലതവണ മോഷണം നടന്നിട്ടുണ്ട്. ഒരുതവണ മാത്രമാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. ചന്ദനമോഷണം നടന്നതിനെ തുടര്‍ന്ന് ക്ഷേത്ര ഭരണസമിതി പോലീസിനും വനപാലകര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: