ആലപ്പുഴ: ശുചിത്വലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷം രണ്ടു മുതല്‍ എട്ടുവരെ വിപുലമായി സംഘടിപ്പിക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി പിആര്‍ഡിയും ശുചിത്വമിഷനും മൂന്നു മുതല്‍ ആറുവരെ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള തെരഞ്ഞെടുത്ത സ്കൂളുകളിലൂടെ ഗാന്ധി ശുചിത്വസന്ദേശ യാത്ര സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രണ്ടിന് രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടക്കും. മൂന്നിന് സ്കൂളുകളില്‍ ശുചിത്വ ദിനം ആചരിക്കും. നാലിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ശുചിത്വ ദിനം ആചരിക്കും. അഞ്ചിന് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചിത്വ ദിനം ആചരിക്കും. ആറിന് കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രികള്‍ ശുചീകരിക്കും. ഏഴിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി ജില്ലാതല പരിശീലനം സംഘടിപ്പിക്കും. എട്ടിന് ജില്ലാതല സമാപന സമ്മേളനം ചാരുംമൂട് പബഌക് ലൈബ്രറിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: