ചങ്ങനാശേരി: സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 104-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സാമൂഹ്യ അനീതിയ്ക്കെതിരെ ഇനി നിയമയുദ്ധമാണ് ആവശ്യം. സമുദായാംഗങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ചട്ടുകമായി മാറരുത്. മുന്നാക്ക സമുദായങ്ങള്‍ സംഘടിതരല്ലാത്തതുകൊണ്ടാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഈ വിഷയം നീണ്ടികൊണ്ടുപോകുന്നത്. മുന്നാക്കസമുദായത്തോടുള്ള അവഗണന തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുമാരന്നായര് ആവശ്യപ്പെട്ടു.
എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷനായി. ട്രഷറര്‍ ഡോ. എം. ശശികുമാര്‍, പ്രൊഫ: വി.പി. ഹരിദാസ്, രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, വൈസ് പ്രസിഡന്റ് വി.ജി. ഭാസ്കരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: