എസ്ബിഐ ഭവന വായ്പാ പലിശ കുറച്ചു

Saturday 30 September 2017 10:34 pm IST

ന്യൂദല്‍ഹി: എസ്ബിഐ ഭവന വായ്പാ പലിശ ഒമ്പതില്‍ നിന്ന് 8.95 ശതമാനമായി കുറച്ചു. വീട് പണിയാന്‍ എസ്ബിഐയില്‍ നിന്ന് വായ്പ്പയെടുത്ത ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസകരമാണീ നടപടി. ഇന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ട്. ആന്ധ്രാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും കഴിഞ്ഞ ദിവസം പലിശ 9.70 ശതമാനത്തില്‍ നിന്ന് 9.55 ശതമാനമായും 9.50 ശതമാനത്തില്‍ നിന്ന് 9.15 ശതമാനമായും കുറച്ചിരുന്നു. 2016 ഏപ്രിലിനു മുന്‍പ് വായ്പയെടുത്തവര്‍ക്കും ഇത് ബാധകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.