പെരുവ: സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുകയായുരുന്ന ഇരുപതോളം കുട്ടികള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന വീട്ടമ്മക്കും കടന്നല് കുത്തേറ്റു. പെരുവ കാരിക്കോടില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല് കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞദിവസം വൈകുന്നരം നാലോടെ സ്കൂളിന് സമീപത്തുവെച്ചാണ് കുട്ടികളെ കടന്നല് ആക്രമിച്ചത്. പിതാവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഞാണാമറ്റത്തില് കുഞ്ഞുമോന്റെ മകള്‍ അനുമോള്‍(13), നടന്നു വരികയായിരുന്ന തുരുത്തേല്‍ ജയന്റെ മകള്‍ ജസ്ന(13) എന്നിവരെയാണ് ആദ്യം കടന്നല് ആക്രമിച്ചത്. പിന്നീട് നടന്നു വരികയായിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു. അനുമോളുടെ കാതിലും, കൈയ്യിലും ജസ്നയുടെ കണ്ണിന്റെ പുരികത്തിലുമാണ് കടന്നല് കുത്തിയത്. വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്ന കരിമാടത്ത ബേബിയുടെ ഭാര്യ ബിന്ദു(40)വിന്റെ മുഖത്തും കടന്നല് കുത്തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: